ചെല്ലാനത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷണപ്പൊതിയിലെ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ, കോടി രൂപയുടെ മൂല്യമുള്ള 100 രൂപ!!

0
236

എറണാകുളം: ആ പൊതിച്ചോറിന്റെ കെട്ടഴിക്കുമ്പോൾ രസക്കൂട്ടുകളുടെ ആവിപറക്കുന്ന മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല, കറിക്കൂട്ടുകൾക്കിടയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒന്ന് ഭക്ഷണം അല്ലെന്നു മനസിലാക്കി എടുത്തു നോക്കിയ കണ്ണമാലി സ്റ്റേഷനിലെ പോലീസുകാർ ഒന്ന് ഞെട്ടി. അതൊരു നൂറ് രൂപ നോട്ടായിരുന്നു. സ്റ്റേഷനിൽ ഉണ്ടായിരുന്ന സി ഐ,  പി എസ്  ഷിജു ഉൾപ്പെടെയുള്ളവരുടെ കണ്ണുകളിലും നനവ് പടർന്നു.

ഒരു നൂറു രൂപ നോട്ട് എങ്ങനെയാണ് പോലീസുകാർ ഉൾപ്പെടെയുള്ളവരെ സ്നേഹത്താൽ വികാരാധീനരാക്കുക? ഇത് മലയാളിയുടെ ഇനിയും വറ്റാത്ത കനിവിന്റെ കരുതലിന്റെ പ്രതീകമാണ്. കൊറോണയും കടലാക്രമണവും മൂലം നട്ടം തിരിയുന്ന ചെല്ലാനത്തിന്റെ ചുമതലയുള്ള കണ്ണമാലി പോലീസിനാണ്.

കഴിഞ്ഞ കുറെ നാളുകളായി സി ഐ,  പി എസ്  ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെ ഭക്ഷണവും പലചരക്കു സാധനകളുമെല്ലാം വിതരണം ചെയ്യുന്നുണ്ട്. മറ്റു പല സംഘടനകളും ജന പ്രതിനിധികളും ഇതേ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പോലീസുകാർ അവരുടെ ദൈനം ദിന ഡ്യൂട്ടിയ്‌ക്കൊപ്പമാണ് ഇതും ചെയ്യുന്നത്.

കടൽ രൂക്ഷമായ ഈ ദിവസങ്ങളിൽ സി ഐ മുന്നിട്ടിറങ്ങി സുഹൃത്തുക്കൾ വഴി ഭക്ഷണ വിതരണം നടത്തിയിരുന്നു. അതിൽ ഒരു ദിവസം വിതരണം ചെയ്ത പൊതിച്ചോറിലായിരുന്നു ഈ നൂറു രൂപ നോട്ട്.

ഓരോരോ വീടുകളിൽ നിന്നും അഞ്ചും പത്തും പൊതികൾ വീതം ശേഖരിച്ചവയായിരുന്നു വിതരണം ചെയ്തത്. എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നറിയാൻ ഒരെണ്ണം തുറന്നു നോക്കിയപ്പോഴാണ് ഊണ് പൊതിഞ്ഞ കവറിൽ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു നൂറു രൂപ നോട്ട് കണ്ടത്.

ഒരു പഴം കൊടുത്താൽ പോലും അത് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിലും പത്രത്തിലും കൊടുക്കുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറിൽ  100 രൂപ കൂടി കരുതി വെച്ച ആ മനസിന് മുമ്പിൽ നമിക്കുന്നുവെന്ന് സി ഐ ഷിജു ഫേസ്ബുക്കിൽ കുറിച്ചു.

കോടി രൂപയുടെ മൂല്യമുള്ള 100 രൂപ നോട്ട്…….. മിനിയാവുന്നാൾ (06/08/2020) ഉച്ചയോടെ ചെല്ലാനം ഭാഗത്ത് ഞാനും CPO…

Posted by Shiju Ps on Saturday, August 8, 2020

LEAVE A REPLY

Please enter your comment!
Please enter your name here