ചൂതാട്ടം പ്രോത്സാഹിപ്പിച്ചു; വിരാട് കോലിക്കും തമന്ന ഭാട്ടിയക്കുമെതിരെ കോടതിയില്‍ കേസ്

0
152

ക്രിക്കറ്റ് താരം വിരാട് കോലിക്കും നടി തമന്ന ഭാട്ടിയക്കുമെതിരെ മദ്രാസ് ഹൈക്കോടതിയില്‍ കേസ്. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇരുവരും ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികളുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഇത്തരം വെബ്‌സൈറ്റുകളും അപ്ലിക്കേഷനുകളുടെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രമുഖ വ്യക്തിളെ അറസ്റ്റ് ചെയ്യണമെന്ന് പരാതിയില്‍ പറയുന്നുണ്ട്. ചെന്നൈയിലെ ഒരു അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

രാജ്യത്ത് ചൂതാട്ടം ക്രിമിനല്‍ കുറ്റമാണെന്നും ചൂതാട്ടത്തിന് അടിമപ്പെടുന്നവരുടെ ആത്മഹത്യ കേസുകള്‍ തമിഴ്‌നാട്ടില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അഭിഭാഷകന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തയാഴ്ചയാണ് കോടതി വിഷയം പരിഗണിക്കുന്നത്.

‘ ആര്‍ക്കും വലിയ ക്യാഷ് ബോണസ് നല്‍കിക്കൊണ്ട് സംഘാടകര്‍ ഈ ഓണ്‍ലൈന്‍ ചൂതാട്ട ആസക്തിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നു,’

‘ വിരാട് കോലി. തമന്ന ഭാട്ടിയ തുടങ്ങിയ ക്രിക്കറ്റ്, സിനിമാ വ്യക്തികളെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. വിരാട് കോലിയും തമന്നയും ഈ ഗെയിമില്‍ ചേരാനായി തങ്ങളുടെ ശക്തമായ വ്യക്തി പ്രഭാവം ഉപയോഗിച്ച് യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യുകയാണ്,’ പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here