കോവിഡ് നിയമ ലംഘനം; ബീച്ചില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തിയ 17 പേര്‍ക്കെതിരെ കേസ്

0
240

മുംബൈ  (www.mediavisionnews.in): കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തിയവർക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്.

ബുധനാഴ്ച കെല്‍വ് ബീച്ചിലാണ് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂട്ടം കൂടുന്ന പരിപാടികള്‍ക്ക് മഹാരാഷ്ട്രയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇത് ലംഘിച്ചതിനാണ് സംഘത്തിനെതിരെ  കേസെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ 8 വരെ ജില്ലയിലെ ബീച്ചുകൾ, അണക്കെട്ടുകൾ, വെള്ളച്ചാട്ടങ്ങൾ, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് പൽഘർ ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here