കൊവിഡ് വരാതിരിക്കാന്‍ ശംഖ് ഊതി ചെളിയില്‍ ഇരിക്കുക; പുതിയ മാര്‍ഗവുമായി ബിജെപി എം പി

0
186

ജയ്പൂര്‍ (www.mediavisionnews.in):ഇന്ത്യയില്‍ കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും കൊവിഡ് പ്രതിരോധം സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ചാണകവും പപ്പടവും കൊണ്ട് കൊവിഡ് പ്രതിരോധം തീര്‍ക്കാനാകും എന്ന വാദങ്ങള്‍ പോലും പ്രചരിച്ചിരുന്നു.

കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിവുള്ള പപ്പടം എന്ന പേരില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ‘ ഭാഭിജി പപ്പട’വുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ മേഘ് വാളിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് കൊവിഡിനുള്ള പുതിയ ‘ചികിത്സ’യുമായി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ബി.ജെ പി. എം.പി സുഖ്ബീര്‍സിംഗ് ജൗനാപുരി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് കൊവിഡ് പ്രതിരോധത്തിനുള്ള ‘വിചിത്ര വഴി’ പറഞ്ഞിരിക്കുന്നത്.

ശംഖും ചെളിയും ഫലങ്ങളുടെ ഇലകൊണ്ട് ഉണ്ടാക്കിയ ജ്യൂസുമാണ് കൊവിഡ് പ്രതിരോധത്തിനായി സുഖ് ബീര്‍ സിംഗ് നിര്‍ദ്ദേശിക്കുന്ന ‘പോംവഴി’.

ബി.ജെ.പി നേതാവ് ശംഖൂതിക്കൊണ്ട് ദേഹത്ത് ചെളി തേച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം.

ശംഖൂതി ചെളിയില്‍ ഇരിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് ഇയാള്‍ പറയുന്നത്.

ശംഖ് ഊതുന്നത് കരളും വൃക്കയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശംഖൂതുന്നത് വലിയൊരു കാര്യമാണെന്നും ഇയാള്‍ അവകാശപ്പെടുന്നു.
നേരത്തെ 10-20 സെക്കന്റുകള്‍ ശംഖൂതിയിരുന്ന താനിപ്പോള്‍ രണ്ട് മിനുട്ട് ശംഖ് ഊതുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.

കൊവിഡിനെതിരെ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തില്‍ അടിസ്ഥാനരഹിതവും അശാസ്ത്രീയവുമായ വാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here