കൊവിഡ് രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളില്‍; പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

0
181

ജനീവ: (www.mediavisionnews.in) ലോകരാജ്യങ്ങളില്‍ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. 20, 30, 40 വയസ്സുകാര്‍ക്കിടയില്‍ കൊവിഡ് വൈറസ് ഏറ്റവും അധികം വര്‍ധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.

എന്നാല്‍ തങ്ങള്‍ രോഗബാധിതരാണെന്ന് പലപ്പോഴും ഈ വിഭാഗക്കാര്‍ക്ക് മനസ്സിലാകണമെന്നില്ല. കാരണം രോഗ ലക്ഷണങ്ങള്‍ ഇവരില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു. ഇത് മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിന് കനത്ത പ്രതിസന്ധിയാണ് ഇതു മൂലമുണ്ടാകുക. പ്രായമേറിയ വിഭാഗം, മാരകരോഗത്തിന് ചികിത്സയിലുള്ളവര്‍, ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് രോഗം വരാനുള്ള സാധ്യതകള്‍ കൂടും- റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേണ്‍ പസഫിക് മേഖല റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി ആണ് ഈ വിവരം അറിയിച്ചത്. ഇന്ന് നടന്ന വിര്‍ച്വല്‍ മീഡിയ ബ്രീഫിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here