കേരള കർണാടക അതിർത്തിയിലെ മുഴുവൻ റോഡുകളും ഉടൻ തുറക്കുക: എം.സി ഖമറുദ്ധീൻ

0
209

തിരുവനന്തപുരം: (www.mediavisionnews.in) കേരള കർണാടക അതിർത്തി പ്രദേശങ്ങളിലെ മുഴുവൻ റോഡുകളും ഉടൻ തറക്കണമെന്ന് ആവശ്യപ്പെട്ടു മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് കത്ത് നൽകി.

മഞ്ചേശ്വരം മണ്ഡലത്തിലടക്കം ജില്ലയിലെ പല പ്രദേശങ്ങളും കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന മേഖലകളാണ്. ഇവിടെയുള്ളവർ രണ്ടു സംസ്ഥാനങ്ങളെയും പരസ്പരം ആശ്രയിച്ചാണ് കഴിഞ്ഞു വന്നിരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട അതിർത്തി പാതകൾ തുറക്കുന്നത് നീണ്ടു പോവുന്നത് മൂലം ഏറെ ദുരിതത്തിലായിരിക്കുകയാണ് അതിർത്തി പ്രദേശത്തുള്ളവർ. ഇരു സംസ്ഥാനങ്ങളിലായി ചെറുകിട വ്യാപാരസ്ഥാപനങ്ങളും മറ്റു ബിസിനസ്സുകളുമായി കഴിഞ്ഞിരുന്നവർ വരുമാന മാർഗ്ഗമില്ലാതെ ജീവിതചെലവിന് കഷ്ടപ്പെടുകയാണെന്നടക്കമുള്ള കാര്യങ്ങൾ എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

ഹോസ്പിറ്റൽ സൗകര്യത്തിനും അവശ്യ സാധനങ്ങൾ വാങ്ങുന്നതിനു പോലും ഇവിടെയുള്ളവർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. കർണാടയിലേക്കുള്ള പ്രധാന റോഡായ മംഗലാപുരം-കാസർഗോഡ് ദേശീയപാതയിലെ തലപ്പാടി അതിർത്തി ഉപാധികളോടെ തുറന്നെങ്കിലും മറ്റു പ്രദേശങ്ങളിലെ അതിർത്തിയിൽ താമസിക്കുന്ന ജനങ്ങൾ ഇന്നും വിഷമത്തിലാണ്. മണ്ഡത്തിലെ ഇത്തരത്തിലുള്ള കർണാടകയുമായി പങ്കിടുന്ന വോർക്കാടി, പൈവളികെ, ഏന്മകജെ പഞ്ചായത്തുകളിലടക്കമുള്ള മറ്റു അതിർത്തി പാതകൾ ഇവിടെത്തെ ജനങ്ങൾക്ക് പാസുകളില്ലാതെ ആവശ്യങ്ങൾക്കായി പോയി വരാനുള്ള അനുമതി നൽകുവാനും ഇവിടങ്ങളിൽ അടച്ചിട്ട റോഡുകൾ ഉടൻ തുറന്നു കൊടുക്കുവാനുമുള്ള നടപടികൾ കൈക്കൊള്ളാനും എം.സി ഖമറുദ്ധീൻ എം.എൽ.എ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here