കേരളത്തിൽ മഴ ശക്തമാകുന്നു, എല്ലാവരും അതീവ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

0
417

തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട മേഖലകളില്‍ ആരും തങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്‌ച ചെയ്യാതിരിക്കുക.

അടയന്തിര സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. നമ്പര്‍ 1070, ജില്ലാ കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം- 1077(അതത് STD കോഡ് ചേര്‍ത്ത് വിളിക്കുക) 

LEAVE A REPLY

Please enter your comment!
Please enter your name here