കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സിപിഎം സമരത്തില്‍ പങ്കാളിയായി ബിജെപി കൗണ്‍സിലര്‍

0
222

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ പങ്കാളിയായി തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറും. തിരുവനന്തപുരം കോർപ്പറേഷൻ പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരിയാണ് സിപിഎം സമരത്തില്‍ പങ്കുചേര്‍ന്നത്.  

തുടര്‍ന്ന് ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വിജയകുമാരി വ്യക്തമാക്കി. ബിജെപി ജില്ലാ നേതൃത്വത്തിൽ നിന്നും മറ്റ് കൗൺസിലർമാരിൽ നിന്നും വിഷമകരമായ അനുഭവമുണ്ടായി.  

മുൻ ജില്ലാ പ്രസിഡൻറ് സുരേഷിന്റെ  ഭാഗത്ത് നിന്ന് പ്രയാസകരമായ അനുഭവമുണ്ടായി. തുടര്‍ന്ന് പാർട്ടിയിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും വിജയകുമാരി പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി വിജയകുമാരിയെ സ്വീകരിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here