കൊവിഡിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്: കാസർകോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ രോഗവ്യാപനം ഗുരുതരാവസ്ഥയിൽ, മൂന്ന് ജില്ലകളിൽ കുറഞ്ഞു

0
221

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കൊവിഡ് വൈറസ് വ്യാപനം അപകടകരമായ തലത്തിലെത്തിയെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. 

നാല് ജില്ലകളിൽ നിലവിൽ കൊവിഡ് വൈറസ് വ്യാപനം ഉയർന്ന തലത്തിലാണ്. മൂന്ന് ജില്ലകളിൽ ദിനംപ്രതി വൈറസ് വ്യാപനം ശക്തിപ്പെട്ടു വരുന്നുവെന്നും ആഗസ്റ്റ് 7 മുതൽ 14 വരെയുള്ള പ്രതിവാര അവലോകന റിപ്പോർട്ടിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

കാസർകോട്, മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിലവിൽ കൊവിഡ് വ്യാപനം അപകടകരമായ നിലയിലാണെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ.  കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലും വൈറസ് വ്യാപനം ക്രമാതീതമായി ഉയർന്നു വരുന്നു.  അതേസമയം തൃശൂർ, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിൽ കൊവിഡ് വൈറസ് വ്യാപനം കഴിഞ്ഞ ആഴ്ചയിൽ കുറഞ്ഞെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here