കുമ്പള: കുമ്പള നായ്ക്കാപ്പിൽ അരിമില്ല് ജീവനക്കാരനായ യുവാവ് വെട്ടേറ്റു മരിച്ചു. ഹരീഷ നാണ്(48) ആണ്കൊല്ലപ്പെട്ടത്. കഴുത്തിനാണ് വെട്ടേറ്റത്. വീടിന് 100 മീറ്റർ ദൂരത്തായാണ് ദേഹമാസകലം വെട്ടേറ്റ് ചോരവാർന്ന് അബോധാവസ്ഥയിലായ നിലയിൽ രാത്രി 10.30 മണിയോടെ കണ്ടെത്തിയത്.
ആദ്യം കുമ്പള ജില്ലാ സഹകരണ ആസ്പത്രിയിലും പിന്നീട് കാസർകോട് കിംസ് ആസ്പത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുമ്പള സി ഐ പി പ്രമോദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി.