കാസർഗോഡ് വീണ്ടും കൊവിഡ് മരണം; മരിച്ചത് പൈവളിക സ്വദേശി

0
252

കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പൈവളിക തിമരടുക്കയിലെ അബ്ബാസ് (74) ആണ് മരിച്ചത്. ശ്വാസതടസവും പനിയും അനുഭവപ്പെട്ടതോടെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൂന്ന് ദിവസം മുൻപ് കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ അബ്ബാസ് ചികിത്സ തേടിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ കാസർഗോഡ് 91 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 79 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here