കാസർകോട് ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ്

0
166

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ആറ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5532 പേര്‍

വീടുകളില്‍ 4497 പേരും സ്ഥാപനങ്ങളില്‍ 1035 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5532 പേരാണ്. പുതിയതായി 488 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1504 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 969 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 386 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 118 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 58പേരെ ഡിസ്ചാര്‍ജ് ചെയ്തു.

4525 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 527 പേര്‍ വിദേശത്ത് നിന്നെത്തിയവരും 380 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3618 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3208 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 34 ആയി.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്ന്

കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്(223). ആദ്യമായിട്ടാണ് ജില്ലയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 മുകളില്‍ കടക്കുന്നത്. ഇതിന് മുമ്പ് ഓഗസ്റ്റ് 19 ന് 174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ്,പ്രതിദിനത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.ജൂലൈ 22 മുതല്‍ ഇതുവരെയായി 17 തവണയാണ് നൂറിന് മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here