കര്‍ണാടകയിലെ കുടകില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍

0
187

കര്‍ണാടകയിലെ കുടകില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍. ഉടുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളില്‍ അതിതീവ്ര മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കാവേരി നദി കരകവിഞ്ഞ് ഒഴുകുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് കര്‍ണാടകയിലെ പല ജില്ലകളിലും പെയ്യുന്നത്. ഇന്ന് വൈകിട്ടോടെ കുടകില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് നദികളും കരകവിഞ്ഞാണ് ഒഴുകുന്നത്. മൈസൂരു, കുടക് അടക്കമുള്ള പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here