കോഴിക്കോട്: (www.mediavisionnews.in) കരിപ്പൂരിൽ കനത്ത മഴയെത്തുടർന്ന് റൺവേയിൽ നിന്ന് തെന്നി മാറി രണ്ടായി പിളർന്ന വിമാനത്തിൽ 6 കാസർകോട് സ്വദേശികളും. 1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. സീതാംഗോളി, കാഞ്ഞങ്ങാട് തായന്നൂർ, കുണിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ അപകടത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്നു. കുണിയ ആർ എസ വില്ലയിലെ ഒരു കുടുംബത്തിലെ 4 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കാസർകോട് സ്വദേശികൾ സുരക്ഷിതരാണെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്.
177 യാത്രക്കാരും 6 കാബിൻ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ 10 കുട്ടികളും ഉണ്ടായിരുന്നു. വിമാനം രണ്ടായി പിളർന്നിരുന്നു. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെയുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. മരണ സംഖ്യ ഉയരുമെന്നാണ് വിവരം.
പരിക്കേറ്റവരെ കൊണ്ടോട്ടിയിലെയും കോഴിക്കോട്ടെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.