ഒരു വാട്സാപ്പ് മെസേജ് അല്ലെങ്കിൽ ഫോൺ കോൾ മതി; പണം വീട്ടുപടിക്കലെത്തും; പുതിയ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

0
188

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കുന്നതിനുള്ള സേവനം വീട്ടിലെത്തിക്കാൻ എസ്.ബി.ഐ. ഉപഭോക്താവ് വാട്സാപ്പ് സന്ദേശമോ ഫോൺ കോളോ നൽകിയാൽ മൊബൈൽ എടിഎം സേവനം വീട്ടുപടിക്കലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ആരംഭിക്കുന്നത്. പദ്ധതിയുടെ തുടക്കത്തി ഉത്തര്‍പ്രദേശിലെ ലക്‌നൗ സര്‍ക്കിളിലാണ് സേവനം ആരംഭിച്ചുകഴിഞ്ഞു.

സ്വാതന്ത്ര്യദിനത്തിലാണ് എസ്ബിഐ പുതിയ സേവനം ആരംഭിച്ചത്. വീട്ടുപടിക്കല്‍ എടിഎം സേവനം ലഭ്യമാക്കുന്ന മൊബൈല്‍ എടിഎം സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ലക്‌നൗവില്‍ സേവനത്തിന് തുടക്കം കുറിച്ചതായി ചീഫ് ജനറല്‍ മാനേജര്‍ അജയ് കുമാര്‍ ഖന്ന ട്വിറ്ററിലൂടെ അറിയിച്ചു.

തുടക്കത്തിൽ എല്ലാ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകില്ല. മുതിര്‍ന്ന അംഗങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമാണ് ആദ്യഘട്ടത്തിൽ സേവനം ലഭിക്കുക. തെരഞ്ഞെടുക്കുന്ന ശാഖകളിലെ ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ക്യാഷ് ഡെലിവറി, ചെക്ക് സേവനം തുടങ്ങി നിരവധി സര്‍വീസുകളും ഇത്തരത്തിൽ മൊബൈൽ എടിഎം സേവനത്തിന്‍റെ ഭാഗമായി ലഭ്യമാകും.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ഉപഭോക്താക്കൾ ബാങ്ക് ശാഖകളിൽ എത്തുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു. തുടക്കത്തിൽ ലക്നൌ സർക്കിളിലാണ് ആരംഭിച്ചതെങ്കിലും വൈകാതെ രാജ്യത്തെ മറ്റുഭാഗങ്ങളിലും ഇത് നടപ്പാക്കുമെന്ന് എസ്ബിഐ വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here