മുംബൈ (www.mediavisionnews.in): അടുത്ത മാസം യു.എ.ഇയില്‍ തുടങ്ങാനിരിക്കുന്ന ഐ.പി.എല്ലിന് പുറപ്പെടും മുമ്പേ മൂന്ന് ഫ്രാഞ്ചൈസികള്‍ക്കു അപ്രതീക്ഷിത തിരിച്ചടി. യു.എ.ഇയിലേക്കു പറക്കും മുമ്പ് തങ്ങളുടെ ടീമിലെ ഓരോ കളിക്കാരെ വീതം ഒഴിവാക്കേണ്ടി വരുമെന്നതാണ് ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടിയായിരിക്കുന്നത്.
ഐ.പി.എല്ലിനായി ഓരോ ഫ്രാഞ്ചൈസിയ്ക്കും പരമാവധി 24 താരങ്ങളെ മാത്രമേ യു.എ.ഇയിലേക്കു കൊണ്ടു പോകാന്‍ അനുവാദമുള്ളു. ഇതാണ് കൂടുതല്‍ കളിക്കാരുള്ള ഫ്രാഞ്ചൈസികളെ വെട്ടിലാക്കിയിരിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ഫ്രാഞ്ചൈസികള്‍ക്കാണ് ഈ നിബന്ധന വിനയാവുക.
ഈ ടീമുകളിലെല്ലാം 25 താരങ്ങള്‍ വീതമുണ്ട്. അതിനാല്‍ തന്നെ ഈ ടീമുകള്‍ക്ക് യു.എ.ഇയിലേക്കു പുറപ്പെടുന്നതിനു മുമ്പ് ഒരു താരത്തെ വീതം ഒഴിവാക്കേണ്ടി വരും. ആരെ തള്ളും എന്നതാണ് ഇപ്പോള്‍ ഫ്രാഞ്ചൈസികള്‍ക്കു തലവേദനയായിരിക്കുന്നത്.
സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.