ഉപ്പള ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; തീരുമാനമായത് ഡി.ഐ.ജിയുമായി നടത്തിയ ചര്‍ച്ചയില്‍

0
209

ഉപ്പള (www.mediavisionnews.in): ഉപ്പള ടൗണില്‍ വെള്ളിയാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. മംഗല്‍പാടി പഞ്ചായത്ത് ഓഫീസില്‍ ഡി.ഐ.ജി. സേതുരാമന്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഉപ്പള ടൗണിന്റെ പരിധിയില്‍ വരുന്നത് അഞ്ചും നാലും വാര്‍ഡുകളാണ്.

ഇതില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍പെട്ട അഞ്ചാം വാര്‍ഡില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍പ്പെട്ടാതെ നാലാം വാര്‍ഡിലെ വ്യാപാരസ്ഥാനങ്ങള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി 9 മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ബന്തിയോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് നാളെ കുമ്പള സ്റ്റേഷന്‍ ഓഫീസര്‍ പി. പ്രമോദ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here