മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വിരമിക്കല്‍ പ്രഖ്യാപിച്ചു. മഹേന്ദ്രസിംഗ് ധോണി വിരമിക്കല്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് റെയ്നയും വിരമിച്ചത്.
‘നിങ്ങോടൊപ്പം കളിക്കാന്‍ സാധിക്കുന്നതില്‍ വലുതായി ഒന്നുമില്ല. അഭിമാനത്തോടെ ഈ യാത്രയിലും ഞാന്‍ നിങ്ങള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു. നന്ദി ഇന്ത്യ. ജയ് ഹിന്ദ്’ ധോണിയെ ടാഗ് ചെയ്ത് റെയ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ധോണിയ്ക്ക് കീഴിലാണ് റെയ്നയ്ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് ടീമില്‍ റെയ്നയെ നിലനിര്‍ത്തിയതും ധോണിയായിരുന്നു.
വാലറ്റത്ത് ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്സ്മാനായിരുന്നു ഇടംകൈയനായ റെയ്ന.