ഇവരെ പരിചയമുണ്ടോ, ബന്ധുക്കളെ അറിയിക്കണം;വാട്സാപ്പ് സന്ദേശങ്ങള്‍ പറന്നു, ആശുപത്രിയിലേക്ക് പാഞ്ഞു

0
181

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത് 184 യാത്രക്കാര്‍. കോവിഡ് കാലത്ത് ദുബായില്‍ ജോലി നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരും രോഗികളും ഗര്‍ഭിണികളും കുട്ടികളുമടക്കം വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയതോടെ നാട്ടിലേക്കുള്ള വരവ് ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.

അപകടം സംഭവിച്ചയുടന്‍ വിമാനത്താവള അധികൃതരും നാട്ടുകാരും എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു. വിവമരമറിഞ്ഞ് കരിപ്പൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി. ആംബുലന്‍സുകളുടെ എണ്ണക്കുറവ് തടസമായപ്പോള്‍ കിട്ടിയ വാഹനങ്ങളില്‍ പരിക്കേറ്റവരുമായി പാഞ്ഞു. കരിപ്പൂരിന് സമീപത്തുള്ളവര്‍ തങ്ങളുടെ വീട്ടിലെ വാഹനങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് വിട്ടുനല്‍കി.

പരിക്കേറ്റവരുടെ ഉറ്റവരെ കണ്ടെത്താനും വിവരങ്ങള്‍ കൈമാറാനും രക്ഷാപ്രവര്‍ത്തകര്‍ എല്ലാസാധ്യതകളും ഉപയോഗിച്ചു. വാട്സാപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങളായി വിവരങ്ങള്‍ കൈമാറി. പലരുടെയും ചിത്രങ്ങള്‍ വാട്സാപ്പില്‍ അയച്ചുനല്‍കി ബന്ധുക്കളെ കണ്ടെത്താനായിരുന്നു ശ്രമം. നിമിഷങ്ങള്‍ക്കം ഈ ചിത്രങ്ങള്‍ പല വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും പോയി. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട് ഒറ്റപ്പെട്ടുപോയ കുട്ടികള്‍ക്കും രക്ഷാപ്രവര്‍ത്തകരും പോലീസും നാട്ടുകാരും കൂട്ടുകാരായി. എന്താണ് സംഭവിച്ചതെന്നറിയാതെ, അമ്മയെ കാണാതെ കരഞ്ഞുനിലവിളിച്ച കുട്ടികളെ അവര്‍ സാന്ത്വനിപ്പിച്ചു. കുട്ടികളുടെ ബന്ധുക്കളെ ആരെയെങ്കിലും കണ്ടെത്താന്‍ വാട്സാപ്പില്‍ അറിയിപ്പുകള്‍ പറന്നു.

LEAVE A REPLY

Please enter your comment!
Please enter your name here