ഇന്ത്യയിൽ ആശങ്ക ഉയർത്തി കോവിഡ് വ്യാപനം അതിരൂക്ഷമാവുന്നു. ദിനംപ്രതിയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം ഏഴുപത്തയ്യായിരം കവിഞ്ഞ് കുതിക്കുകയാണ്. ഇന്നലെ മാത്രം രാജ്യത്ത് 76,472 പേർക്കാണ് കോവിഡ് ബാധിച്ചത്.
രാജ്യത്ത് ഇതുവരെ 34,63,972 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 22 ശതമാനം മാത്രമേ ആക്ടീവ് കേസുകളുള്ളൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വെള്ളിയാഴ്ച 60,000 പേർക്ക് രോഗമുക്തി നേടിയത് രാജ്യത്ത് ആശ്വാസമേകുന്നു. ആയിരം കവിഞ്ഞ് കോവിഡ് മരണ സംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം 1021 പേരാണ് മരണിച്ചത്. ഇതോടെ കോവിഡ് മരണം 62,713 ആയി.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ 7,47, 995 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് (409,238), ആന്ധ്രപ്രദേശ് (403,616), കർണാടക (318,000), ഉത്തർപ്രദേശ് (213,824) എന്നിങ്ങനെയാണ് കോവിഡ് കണക്ക്.
അതേസമയം ദിനംപ്രതിയുള്ള കോവിഡ് കണക്ക് അമേരിക്കയെയും ബ്രസീലിനെയും പിന്നിലാക്കി ഇന്ത്യ കുതിക്കുകയാണ്. മരണ നിരിക്കിലും ഇന്ത്യ അമേരിക്കയെ പിന്തള്ളി. ഇന്നലെ അമേരിക്കയിൽ 1019 പേരാണ് കോവിഡ് മൂലം മരിച്ചത്.