ഇന്ത്യയില്‍ മനുഷ്യരില്‍ വാക്സീൻ പരീക്ഷണം തുടങ്ങി; വിജയിച്ചാൽ ഡിസംബറിൽ, 250 രൂപയ്ക്കു വില്‍ക്കാനാകുമെന്ന് പ്രതീക്ഷ

0
339

ന്യൂഡൽഹി ∙ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു.1500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം. വിജയിച്ചാല്‍ വാക്സീന്‍ ഡിസംബറില്‍ തന്നെയെന്ന് ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്പ്യാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ 17 ആശുപത്രികളിലായി 1700 പേരിൽ വാക്സീൻ പരീക്ഷിക്കാനാണ് ഇന്ത്യയിൽ ഉൽപാദന കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകിയിരിക്കുന്നത്. ഏറ്റവുമധികം പരീക്ഷണ കേന്ദ്രങ്ങൾ മഹാരാഷ്ട്രയിലാണ്. കേരളത്തിൽ കേന്ദ്രമില്ലെങ്കിലും തമിഴ്നാട്ടിൽ 2 കേന്ദ്രങ്ങളിൽ പരീക്ഷണം നടക്കും. രാജ്യത്ത് 250 രൂപയ്ക്കു വിൽക്കാനാകുമെന്നാണു കരുതുന്നത്.

രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നതെന്നും രണ്ടാംഘട്ടത്തിൽ 100 പേർക്കും മൂന്നാംഘട്ടത്തിൽ 1500 പേർക്കുമാണു വാക്സീൻ നൽകുകയെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി.നമ്പ്യാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here