ഇങ്ങനെയുമുണ്ടോ ദുരിത പെയ്ത്ത്? മുംബൈ നഗരത്തിൽ ഭീകരത തീർത്ത് പേമാരി (വീഡിയോ)

0
189

മുംബൈയിലെ ജനവാസ മേഖലയിലെ ദുരിതപെയ്ത്തിന്റെ നേർക്കാഴ്ചയുമായി ഒരു വീഡിയോ. വീടിന്റെ അടുക്കളയിലെ ജനലിലൂടെ അകത്തേക്ക് തള്ളിക്കയറുന്ന മലവെള്ളപ്പാച്ചിലിനോട് ഉപമിക്കാവുന്ന പേമാരി ജനജീവിതം ദുസ്സഹമാക്കുന്ന കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്. നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയിൽ ഉഴലുന്ന ഇടത്തരം കുടുംബങ്ങളെയും ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനങ്ങളെയും പേമാരി പെയ്ത്ത് അതീവ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഇവിടെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സാവകാശം പോലും ലഭിച്ചിട്ടില്ല എന്ന് വീഡിയോ കണ്ടാൽ മനസ്സിലാവും. വീടിനുള്ളിലെ അവശ്യവസ്തുക്കൾ പോലും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.

അടുക്കളയും കിടപ്പുമുറിയുമെല്ലാം വെള്ളം കയറി. തങ്ങളാൽ കഴിയും വിധം വെള്ളം പുറത്തേക്കെത്തിച്ച് ഈ അവസ്ഥക്ക് ഒരു ശമനം വരാൻ ശ്രമിക്കുന്ന താമസക്കാരെയും ഇതിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here