‘ആ 130 കോടിയില്‍ ഞാനില്ല’; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി പ്രചരണം

0
370

തിരുവനന്തപുരം: (www.mediavisionnews.in) സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയി ‘ആ 130 കോടിയില്‍ ഞാനില്ല’ എന്ന പ്രചരണം. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് നരേന്ദ്രമോദി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഞാനില്ല എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലാസ്ഥാപന ചടങ്ങ് നടക്കുന്നതിനിടെ ബാബരിസിന്ദാഹേ ക്യാംപെയ്ന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ ഏകപക്ഷീയമായാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററില്‍ ക്യാംപെയ്ന്‍ നടന്നത്.

അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദളിതരും പിന്നോക്കക്കാരും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചിരുന്നെന്നും മോദി പറഞ്ഞു.

രാമക്ഷേത്രം ദേശീയതയുടെ അടയാളമാകുമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമായെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here