ബംഗ്ലൂരു: കർണാടകയിൽ മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ബി ശ്രീരാമുലുവിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. ട്വിറ്ററിലൂടെ മന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിൽ രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. മുഖ്യമന്ത്രിയും വനം, ടൂറിസം മന്ത്രിമാരും ചികിത്സയിലാണ്.