ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും ‘ഓഫര്‍ പെരുമഴ’; പകുതി വിലയ്ക്ക് ഉത്പന്നങ്ങള്‍

0
189

ദില്ലി: കൊവിഡ് ഭീഷണിയില്‍ ആണെങ്കിലും ഓണ്‍ലൈന്‍ വഴി രാജ്യത്തെ വിപണികള്‍ ഉണരുകയാണ്. രാജ്യത്തെ രണ്ട് വലിയ ഓണ്‍ലൈന്‍ വിപണികളായ ഫ്ലിപ്പ്കാര്‍ട്ടും, ആമസോണും വമ്പിച്ച വില്‍പ്പന മേളയാണ് ഓഗസ്റ്റ് 6 മുതല്‍ തുടങ്ങുന്നത്. ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് സേവിംഗ് ഡേസ് ഓഗസ്റ്റ് 6ന് തുടങ്ങി നാല് ദിവസം നീണ്ടു നില്‍ക്കും. ആമസോണിന്‍റെ പ്രൈം ഡേ ഓഗസ്റ്റ് 6,7 ദിനങ്ങളിലാണ് പ്രധാന ഓഫറുകള്‍ നോക്കാം.

ആമസോൺ പ്രൈം ഡേ സെയിലിൽ 300 ല്‍ കൂടുതൽ ഉല്‍പ്പന്നങ്ങൾ പുതുതായി ഇറക്കും. പ്രധാനപ്പെട്ട ബ്രാൻഡുകളുടെ ഉത്പന്നങ്ങള്‍ എല്ലാം ലഭ്യമാകും. ഹോം കിച്ചൻ വിഭാഗത്തിൽ 60 ശതമാനം ഇളവും വസ്ത്രങ്ങൾക്ക് 70 ശതമാനവും ഭക്ഷണസാധനങ്ങൾക്ക് 50 ശതമാനവും ഇലക്ട്രോണിക്സ് വിഭാഗത്തിൽ 70 ശതമാനം ഇളവുകളും നൽകുന്നുണ്ട്. സ്മാർട് ടിവികൾക്കും ഹോം അപ്ലൈൻസസിനും 60 ശതമാനം വരെയാണ് ഇളവ് നല്‍കുക

സിറ്റിബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേസില്‍  10 ശതമാനം  കിഴിവ് നൽകുന്നു. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്കും 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. മൊബൈൽ ഫോണുകളിലെ ഓഫറുകൾ കൂടാതെ, തിരഞ്ഞെടുത്ത ടിവികളിൽ 70 ശതമാനം വരെ വിലക്കുറവും ലാപ്‌ടോപ്പുകൾക്ക് 40 ശതമാനം വരെ കിഴിവും ലഭിക്കും.

ഐഫോണ്‍ വാങ്ങാന്‍ പറ്റിയ സമയം- ഐഫോണുകൾ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഇതിനെക്കാൾ മികച്ച അവസരമാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേസ് ഒരുക്കുന്നത്. ആപ്പിൾ ഐഫോൺ എസ്ഇ 2020 ഹാൻഡ്സെറ്റ് 36,999 രൂപയ്ക്കും ഐഫോൺ 7 പ്ലസ് 32 ജിബി വേരിയന്റ് പോലും 34,999 രൂപയ്ക്കും ലഭ്യമാണ്. ബിഗ് സേവിങ്സ് ഡേ വിൽ‌പനയ്‌ക്കൊപ്പം നോകോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫർ എന്നിവയും ലഭിക്കും. 64 ജിബി വേരിയന്റിന് 44,999 രൂപ നിരക്കിൽ ഐഫോൺ എക്‌സ്ആർ ലഭ്യമാകും. ഉയർന്ന മോഡലുകള്‍ക്കും ഓഫറുകള്‍ ലഭ്യമാകും

ആമസോണിന്റെ പ്രൈം ഡേ 2020 വിൽപ്പനയിൽ ഐഫോൺ 11, വൺപ്ലസ് 7 ടി, വൺപ്ലസ് 8, സാംസങ്ങിന്റെ ഗാലക്‌സി എം 31 എന്നിവയിൽ കിഴിവുകളും ബണ്ടിൽ ഓഫറുകളും ലഭിക്കും. 

ആമസോണിന്റെ പ്രൈം ഡേ ഓഫര്‍ ലഭിക്കുന്ന ഫോണുകള്‍ – വിൽപ്പനയിൽ കിഴിവ് ലഭിക്കുന്ന ചില ബജറ്റ് സ്മാർട് ഫോണുകളിൽ സാംസങ് ഗാലക്‌സി എം 21, ഒപ്പോ എ 5 2020, സാംസങ് ഗാലക്‌സി എം 11, റെഡ്മി നോട്ട് 8 എന്നിവ ഉൾപ്പെടുന്നു. ഇവ കൂടാതെ, വിവോ വി 17, വിവോ എന്നിവയുൾപ്പെടെ നിരവധി മിഡ് റേഞ്ച് സ്മാർട് ഫോണുകൾ ഉൾപ്പെടുന്നു. 

വിവോ വി 19, ഓപ്പോ എഫ് 15, ഓപ്പോ എ 52, ഗാലക്‌സി എ 31, വിവോ എസ് 1 പ്രോ, സാംസങ് ഗാലക്‌സി എ 51 എന്നിവ ഡിസ്‌കൗണ്ടുകളും ബണ്ടിൽ ഓഫറുകളും നൽകി വിൽക്കും.

വന്‍ വിലക്കുറവുള്ള ഫോണുകള്‍ –ആമസോണ്‍ പ്രൈം ഡേയില്‍  ഓഫറില്‍ ലഭിക്കുന്ന സാധാനങ്ങളുടെ ഓഫര്‍ വിലയും. പ്രൈം ഡേ വിൽപ്പന സാംസങ്ങിന്റെ ഗാലക്‌സി എസ് 10  44,999 രൂപയ്ക്ക് നൽകും (71,000 രൂപ). വൺപ്ലസ് 7 ടി പ്രോയും 43,999 രൂപയ്ക്കാണ് (53,999 രൂപ) വിൽക്കുക. എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഷഓമിയുടെ മി 10 ന് 4,000 രൂപയുടെ എക്സ്ചേഞ്ച് ഇളവും വൺപ്ലസ് 8 പ്രോ 5 ജിയിൽ 9 മാസം വരെ നോകോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ലഭിക്കും. ഐഫോൺ 8 പ്ലസ് 40,900 രൂപയ്ക്ക് വിൽക്കും ( 77,560 രൂപ). എൽജി ജി 8 എക്‌സ് 54,990 രൂപയ്ക്കാണ് വിൽക്കുക (70,000 രൂപ), സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് 39,999 രൂപയ്ക്ക് ലഭിക്കും (45,000 രൂപ).

ബിഗ് സേവിംഗ് ഡേസിലെ വിലകുറവുള്ള ഫോണുകള്‍ – 1,49,000 രൂപയ്ക്ക് പുറത്തിറക്കിയ മോട്ടറോള റേസർ 1,24,999 രൂപയ്ക്ക് ലഭിക്കും. വാങ്ങുന്നവർക്ക് പ്രതിമാസം 5,209 രൂപയിൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കാം. മോട്ടറോളയ്ക്കും ആപ്പിളിനും പുറമെ റിയൽ‌മി എക്സ് 2 പ്രോ, റിയൽ‌മി 6, റിയൽ‌മി 6 പ്രോ, ഒപ്പോ എഫ് 11 പ്രോ, ഒപ്പോ റെനോ 2 ഇസെഡ്, ഒപ്പോ റെനോ 2, റെഡ്മി കെ 20 പ്രോ എന്നിവയ്ക്കും ഓഫറുകൾ ഉണ്ട്.

ആമസോണ്‍ ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവ് – ആമസോണിന്‍റെ അലക്സാ ഉപകരണങ്ങളിൽ 50 ശതമാനം വരെ കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ആമസോണിന്റെ ഫയർ ടിവി സ്റ്റിക്ക് 2,399 രൂപയ്ക്ക് ലഭ്യമാണ്., ഓഫറില്‍ ലഭിക്കുന്ന സാധാനങ്ങളുടെ ഓഫര്‍ വിലയും, ബ്രാക്കറ്റില്‍ എംആര്‍പിയും. പുതിയ കിൻഡിൽ പേപ്പർ‌വൈറ്റ് 9,999 രൂപയ്ക്ക് വാങ്ങാം ( 12,999 രൂപ). ആമസോൺ എക്കോ ഷോയ്ക്ക് 14,999 രൂപയ്ക്കും (22,999 രൂപ), എക്കോ ഷോ 5399 രൂപയ്ക്കും ലഭിക്കും (8,999 രൂപ).

LEAVE A REPLY

Please enter your comment!
Please enter your name here