സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇതോടെ മൊത്തം ഇടിഞ്ഞത് 4,400 രൂപ

0
248

സ്വര്‍ണവില ശനിയാഴ്ച വീണ്ടുംകുറഞ്ഞു. പവന് ഒറ്റയടിക്ക് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. വര്‍ഷങ്ങളായി വിലനിര്‍ണയാധികാരമുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വിലയാണിത്. 

അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍ വ്യത്യാസമുണ്ട്. ഗ്രാമിന് 4,600 രൂപ നിലവാരത്തിലാണ് ഇവിടങ്ങളിലെ വില്പന. ഇവിടത്തെ നിരക്കുപ്രകാരം പവന്‍വില 36,800 രൂപയാണ്. കേരളത്തിന് പുറത്താണെങ്കില്‍ ജിഎസ്ടി ഉള്‍പ്പടെ ഗ്രാമിന് 4,800 രൂപയാണ് ജുവലറികള്‍ ഈടാക്കുന്നത്. 

ആഗോള വിപണിയില്‍ ഔണ്‍സിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

ഔദ്യോഗിക വിലനിലാവാരം കണക്കിലെടുക്കുമ്പോള്‍  ഉയര്‍ന്ന നിലാവരമായ 42,000 രൂപയില്‍നിന്ന് സ്വര്‍ണവിലയില്‍ 18 ദിവസംകൊണ്ട് 4,400 രൂപയുടെ കുറവാണുണ്ടായത്. 

LEAVE A REPLY

Please enter your comment!
Please enter your name here