സെക്രട്ടേറിയറ്റിലെ തീപിടിത്തം: 25 ഓളം ഫയലുകൾ ഭാഗീകമായി കത്തി നശിച്ചു

0
196

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടുത്തത്തിൽ 25 ഓളം ഫയലുകൾ ഭാഗീകമായി കത്തിയതായി വിവരം. അതിഥി മന്ദിരങ്ങളിലെ മുറികൾ അനുവദിച്ച ഉത്തരവുകളുമാണ് കത്തിയത്. അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന തുടരുകയാണ്. നിലവിൽ ഫയലുകൾ സ്കാൻ ചെയ്ത ശേഷം മാറ്റും. 

തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. രാവിലെയും ഉച്ചക്കും പ്രോട്ടോകോൾ ഓഫിസിൽ കയറിയത് ശുചീകരണ തൊഴിലാളികളാണ്. സിസിടിവി ദൃശ്യങ്ങളിലും അസ്വാഭാവികതയുള്ള ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം അപകടത്തിന്‍റെ ഗ്രാഫിക് ചിത്രം തയ്യാറാക്കുന്നതും പുരോഗമിക്കുകയാണ്. തീ പടർന്നത് വ്യക്തമാക്കാനാണ് ഗ്രാഫിക് വീഡിയോ തയ്യാറാക്കുന്നത്. ഫോറൻസിക് ഫലം കൂടി ലഭിച്ചാൽ വീഡിയോ പൂർത്തിയാക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here