സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു

0
201

ന്യൂദല്‍ഹി (www.mediavisionnews.in): മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു.

1982 മുതല്‍ 1996 വരെ പശ്ചിമബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ജൂലൈ 30 നാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ട്രേഡ് യൂണിയന്‍ നേതാവായ ഇദ്ദേഹം രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. കൊവിഡ് 19 ബാധിച്ച് പശ്ചിമ ബംഗാളില്‍ മരണപ്പെട്ട രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.

ബിദാനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുഭാഷ് ബോസും കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here