സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍, 12 പ്രദേശങ്ങളെ ഒഴിവാക്കി

0
219

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഷൊര്‍ണൂര്‍ (6), കിഴക്കഞ്ചേരി (6), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9), കുളക്കട (2, 3), വെളിനല്ലൂര്‍ (2, 3), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (സബ് വാര്‍ഡ് 11), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2), തിരുവനന്തപുരം ജില്ലയിലെ കിഴുവല്ലം (1), ഒറ്റശേഖരമംഗലം (10, 12), ദേലാംപാടി (3), മൂളിയാര്‍ (8), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (4), കുളനട (12), എറണാകുളം ജില്ലയിലെ കണ്ടക്കടവ് (സബ് വാര്‍ഡ് 3), പാമ്പാക്കുട (13), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (8, 9, 11), കോട്ടയം ജില്ലയിലെ മീനാടം (6), മലപ്പുറം ജില്ലയിലെ വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മൂരിയാട് (വാര്‍ഡ് 9), തിരുവില്വാമല (4), പാണഞ്ചേരി (6 (സബ് വാര്‍ഡ്) 7, 8), വയനാട് ജില്ലയിലെ അമ്പലവയല്‍ (2, 3), തരിയോട് (8, 9), കോട്ടത്തറ (10), പാലക്കാട് ജില്ലയിലെ നെന്മാറ (19), കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ (1, 10, 11), ഈസ്റ്റ് എളേരി (14, 15), പാലക്കാട് ജില്ലയിലെ അഗളി (9), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (6), എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ നിലേശ്വരം (1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 572 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here