വഴിയില്‍ പേടി വേണ്ട, വാഹനരേഖകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി

0
195

രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടാന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ തീരുമാനം.  മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988, സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ്, 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്നസ്, പെർമിറ്റുകൾ, ലൈസൻസുകൾ, രജിസ്ട്രേഷൻ അല്ലെങ്കിൽ മറ്റ് രേഖകളുടെ സാധുത ഇതോടെ ഡിസംബര്‍ 31 വരെ നീളും. 

ഇതു സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. 2020 ഫെബ്രുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെടുകയും ലോക്ക്ഡൗണ്‍ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബര്‍ 31 വരെ സാധുവായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. 

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൌണ്‍ ഉള്‍പ്പെടെയുള്ള കര്‍ശ വ്യവസ്ഥകൾ രാജ്യത്ത് പലയിടങ്ങളിലും ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 

LEAVE A REPLY

Please enter your comment!
Please enter your name here