മംഗളൂരു: (www.mediavisionnews.in) 135 കിലോ കഞ്ചാവുമായി 2 കാസർകോട് സ്വദേശികൾ മംഗളൂരുവിൽ പിടിയിൽ. കാസർകോട് വോർക്കാടി പാവൂരിൽ താമസിക്കുന്ന മംഗൽപാടി സ്വദേശി കലന്തർ മുഹമ്മദ് ഷാ (35), മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവര ഒന്നാം റെയിൽവേ ഗേറ്റിനടുത്തെ മൊയ്തീൻ അൻസാർ കുണ്ട്കോൽക (27) എന്നിവരാണു പിടിയിലായത്. മംഗളൂരുവിലും കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിതരണത്തിനായി എത്തിച്ചതാണു കഞ്ചാവെന്ന് പൊലീസ് അറിയിച്ചു.
പിക്അപ്പ് വാനിൽ കഞ്ചാവ് കടത്തവേ ദേശീയപാത-66ൽ മംഗളൂരു നഗരത്തിന് അടുത്ത് പമ്പ്വെൽ ജംക്ഷനിൽ വച്ചാണ് ഇവർ പിടിയിലായത്. സിറ്റി ക്രൈം ബ്രാഞ്ച് ആണു വാഹനം പരിശോധിച്ചത്. ഈ വാഹനത്തിന് അകമ്പടിയായി പോയ കാറും പിടികൂടി. കഞ്ചാവും വാഹനങ്ങളും 2 മൊബൈൽ ഫോണുകളും അടക്കം മൊത്തം 43 ലക്ഷം രൂപയുടെ സാധനങ്ങളാണു പിടികൂടിയത്.