ഗുണ്ടാസംഘത്തിന്റെ ബ്ലാക്ക് മെയിലിംഗിൽ നിന്നും രക്ഷതേടി ഉപ്പളയിലെ വ്യാപാരി പൊലിസിൽ പരാതി നൽകി

0
295

ഉപ്പള: (www.mediavisionnews.in) സ്ത്രീകള്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോയെടുത്ത ഗുണ്ടാ സംഘം ബ്ലാക്ക് മെയിലിംഗ് ചെയ്യുന്ന സംഭവത്തിൽ സഹികെട്ട ഉപ്പള സ്വദേശിയായ വ്യാപാരി ഒടുവിൽ പൊലിസിൽ പരാതി നൽകി.

പണമിടപാടുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് രണ്ട് സ്ത്രീകള്‍ അടക്കം ആറുപേര്‍ വ്യാപാരിയെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനിടെ വ്യാപാരിയും സ്ത്രീകളും അടുത്തിരിക്കുന്ന ഫോട്ടോ ഗുണ്ടാസംഘത്തിലെ ചിലര്‍ രഹസ്യമായി മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ഉപ്പള കേന്ദ്രീകരിച്ചുള്ള നിരവധി കേസുകളില്‍ പ്രതിയായ യുവാവ് വ്യാപാരിയെ ഫോണില്‍ വിളിക്കുകയും 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം തന്നില്ലെങ്കില്‍ സ്ത്രീകളുടെ അടുത്തിരിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 20 ലക്ഷം നല്‍കാനാകില്ലെന്ന് വ്യാപാരി മറുപടി നല്‍കി. ഇതിനുശേഷം വീണ്ടും ഫോണില്‍ വിളിച്ചയാള്‍ നാലുലക്ഷം രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഫോണിലൂടെയുള്ള ഭീഷണി ആവര്‍ത്തിച്ചതോടെ വ്യാപാരി ഇതുസംബന്ധിച്ച് കാസര്‍കോട് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി.

ഇതോടെ പണം ആവശ്യപ്പെടുന്നതിന് പുറമെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി വന്നു. കഴിഞ്ഞ ദിവസം ഗുണ്ടാ സംഘത്തില്‍പ്പെട്ട മൂന്ന് സ്ത്രീകള്‍ വ്യാപാരിയുടെ വീട്ടിലെത്തുകയും പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് വ്യാപാരി വ്യക്തമാക്കിയതോടെ ഇവര്‍ തിരിച്ചുപോകുകയായിരുന്നു. വീട് കയറിയുള്ള ഭീഷണി സംബന്ധിച്ച് മഞ്ചേശ്വരം പൊലിസില്‍ പരാതി നല്‍കി. ഫോണ്‍വിളിയുള്ള ഭീഷണിയും വീടുകയറിയുള്ള വധ ഭീഷണിയും ഉണ്ടായത് മഞ്ചേശ്വരം പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here