കോവിഡ് ഭേദമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു

0
196

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീര വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായ അമിത് ഷാ ആശുപത്രി വിട്ടിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് നാല് ദിവസമായി ശരീരവേദനയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പത്. ആരോഗ്യനില തൃപ്തികരമാണെന്നും എയിംസ് മീഡിയ & പ്രോട്ടോകോള്‍ ഡിവിഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ആരതി വിജ് അറിയിച്ചു.

55 കാരനായ അമിത് ഷാ കഴിഞ്ഞ ആഴ്ചയാണ് കോവിഡ് ഭേദമായി ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായത്. താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here