കോവിഡ് കാരണം ജോലിയില്ല; ഉപജീവനത്തിനായി വഴിയോര കച്ചവടം നടത്തി അബ്ദുല്‍ കലാം മുസ്‌ലിയാര്‍

0
249

മ​ല​പ്പു​റം: കോവിഡ് കാരണം ജോലി വഴിമുട്ടിയതോടെ വഴിയോര കച്ചവടക്കാരന്റെ റോളില്‍ അബ്ദുല്‍ കലാം മുസ്‌ലിയാര്‍. മ​ല​പ്പു​റം-​പാ​ല​ക്കാ​ട്​ ദേ​ശീ​യ​പാ​ത​യി​ൽ മ​ക്ക​ര​പ്പ​റ​മ്പ്​ നാ​റാ​ണ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ന്​ സ​മീ​പമാണ്‌ താ​ടി​യും ത​ല​പ്പാ​വും ധരിച്ച് കലാം മുസ്‌ലിയാര്‍  കപ്പ കച്ചവടം നടത്തുന്നത്. കോ​വി​ഡ്​​മൂ​ലം മ​ദ്​​റ​സ​യി​ലെ​യും പ​ള്ളി​യി​ലെ​യും ജോ​ലി ഇ​ല്ലാ​താ​യ​തോ​ടെ ജീ​വി​തം കൂ​ട്ടി​മു​ട്ടി​ക്കാ​നാ​യി തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര​െൻറ റോ​ൾ എ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്ത​മാ​യി വീ​ടി​ല്ല. ത​ച്ചി​ങ്ങ​നാ​ടം അ​രി​ക്ക​ണ്ടം​പാ​ക്ക്​ നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം വ​ട​ക്കേ കു​ള​മ്പി​ൽ ഭാ​ര്യ​വീ​ടി​ന്​ സ​മീ​പ​ത്ത്​ ക്വാ​ർ​​ട്ടേ​ഴ്​​സി​ലാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. ദി​വ​സ​വും 100 കി​ലോ ക​പ്പ വാ​ങ്ങും.

രാ​വി​ലെ ഒ​മ്പ​തി​ന്​​ തു​ട​ങ്ങു​ന്ന ക​ച്ച​വ​ടം ക​പ്പ വി​റ്റ്​ തീ​രു​ന്ന​തു​വ​രെ തു​ട​രും. 10 വ​ർ​ഷ​മാ​യി പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ മ​ദ്​​റ​സ​ക​ളി​ലും പ​ള്ളി​ക​ളി​ലും ജോ​ലി ചെ​യ്​​തി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​മാ​യി കാ​സ​ർ​കോ​ട്​ കു​മ്പ​ള​യി​ലാ​യി​രു​ന്നു. കോ​വി​ഡും തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ഡൗ​ണും പു​തി​യ മേ​ച്ചി​ൽ​പു​റം തേ​ടാ​ൻ അ​േ​ദ്ദ​ഹ​ത്തെ നി​ർ​ബ​ന്ധി​ത​നാ​ക്കി. ക​ച്ച​വ​ടം തു​ട​ങ്ങി​യി​​ട്ട്​ നാ​ല​ഞ്ചു​ദി​വ​സ​മാ​യെ​ന്നും കു​ഴ​പ്പ​മി​ല്ലാ​തെ ന​ട​ക്കു​ന്നു​ണ്ടെ​ന്നും മു​സ്​​ലി​യാ​ർ പ​റ​യു​ന്നു. ഭാ​ര്യ​യും ഒ​മ്പ​ത്, അ​ഞ്ച്​ വ​യ​സ്സു​ള്ള മ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ കു​ടും​ബം.

LEAVE A REPLY

Please enter your comment!
Please enter your name here