ഒമാനിൽ കൊവിഡ് ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു

0
221

മസ്‍കത്ത്: (www.mediavisionnews.in) ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജാനൂർ അശോകന്റെ മകൻ അഭീഷ് (36) ആണ് മസ്‍കത്തില്‍ വെച്ച് മരിച്ചത്. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് സർവകലാശാലാ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്‍ചയായി ചികിത്സയിലായിരുന്നു. മബേലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഒമാനിൽ ഇതുവരെ 22 മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ  വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here