കൊവിഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന; ഒറ്റ ദിവസത്തിനിടെ 62000 കേസുകള്‍: 20 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍

0
428

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേര്‍ക്കാണ് രോഗം പിടിപെട്ടത്. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് കൂടിയാണ് ഇത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20, 27,074 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 886 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 41,585 പേരാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ലോകത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വൈകാതെ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 29,17,562 പേരാണ് രോഗബാധിതരായുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here