കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. പച്ച തിരമാലകളുള്ള ബീച്ചിന്റേത്…ഈ വീഡിയോ കണ്ടവരെല്ലാം അതിയശിച്ചു…പലരും വീഡിയോ ഫോട്ടോഷോപ് ആണെന്ന് പറഞ്ഞ് തള്ളി…മറ്റു ചിലരാകട്ടെ വിസ്മയം കാരണം പലരുമായി പങ്കുവച്ചു…ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തർക്കം മുറുകി…വീഡിയോ യഥാർത്ഥമാണോ ? ആണെങ്കിൽ ഈ പ്രതിഭാസത്തിന് പിന്നിലെ കാരണമെന്ത് ?
വീഡിയോ സത്യമാണ് …
യഥാർത്ഥത്തിൽ പച്ച നിറത്തിൽ തിരമാലകളടിച്ചിരുന്നു. വെള്ളത്തിൽ ജീവിക്കുന്ന സൂക്ഷമ ജീവികളാണ് ഈ പ്രതിഭാസത്തിന് കാരണം. സാധാരണ രീതിയിൽ ഈ സൂക്ഷമജീവികൾ ഒറ്റ സെല്ലുള്ള ബാക്ടീരിയ മുതൽ, പ്രോട്ടോസൊവ, ആൽഗേ എന്നിവയിലേതുമാകാം. എന്നാൽ പ്രതിഭാസത്തിന് പിന്നിലുള്ളത് ഒരുതരം ആൽഗേ ആണ്.
ഈ ആൽഗേയ്ക്ക യഥാർത്ഥത്തിൽ നിറമില്ല. എന്നാൽ തിരമാലയടിക്കുന്ന സമയത്ത് കൂടുതൽ ഓക്‌സിജൻ ലഭിക്കുമ്പോൾ ഈ ആൽഗേയ്ക്ക് പച്ച നിറം വരും.
ഈ ആൽഗേയ്ക്ക് ചെറിയ രീതിയിൽ വിഷാംശമുള്ളതാണെന്നാണ് പറയപ്പെടുന്നത്. ഈ വെള്ളത്തിൽ കുളിച്ചാൽ ചെറിയ ചൊറിച്ചിലോ, ശരീരത്ത് പാടുകളോ ഉണ്ടാകാം.
വീഡിയോ കൊച്ചിയിലേതാണെന്നും, ആലപ്പുഴയിലേതാണെന്നും പ്രചരണമുണ്ട്. കേരളത്തിലെ കടൽ തീരം തന്നെയാണെങ്കിലും ഏത് പ്രദേശത്തുള്ളതാണെന്നതിൽ വ്യക്തതയില്ല.
നിറമുള്ള തടാകങ്ങൾ..
ലോകത്ത് നിറമുള്ള തടാകങ്ങളുണ്ട്. പച്ച, ചുവപ്പ് നിറങ്ങളിലുള്ള ഈ തടാകങ്ങൾക്ക് പിന്നിലും ഇത്തരം സൂക്ഷമ ജീവികളാണ്. ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ള തടാകങ്ങളിലുള്ളത് സ്ഥിരമായി ഈ നിറമുള്ള ആൽഗേകളാണ്.