കാസർകോട്: (www.mediavisionnews.in) കാസർകോട് ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിനൊന്നാം തീയതി മരിച്ച മഞ്ചേശ്വരം വൊർക്കാടി സ്വദേശിനി അസ്മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
38 വയസുകാരി അസ്മ അർബുദ ബാധിതയായിരുന്നു. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 18 പേരാണ് കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.