കരിപ്പൂര്‍ വിമാനാപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ; ധനസഹായവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

0
148

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകും. നിസാര പരിക്കുള്ളവർക്ക് 50000 രൂപ വീതം നൽകും. ഇത് ഒരു ഇടക്കാല ആശ്വാസമാണെന്നും മന്ത്രി എടുത്ത് പറഞ്ഞു. അപകടത്തിൽ ദുഃഖമറിയിച്ച വ്യോമനയാനമന്ത്രി എയർപോർട്ട് അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയബന്ധിതമായി ഇടപെട്ടുവെന്ന് എടുത്ത് പറഞ്ഞു.

വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തിയെന്നും എന്താണ് അപകടകാരണമെന്ന് അറിയാൻ ഇനിയും സമയമെടുക്കുമെന്നും പറഞ്ഞ വ്യോമയാന മന്ത്രി വളരെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിക്രം സാഠെ എന്ന് അനുസ്മരിച്ചു. അന്വേഷണം ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ആദ്യ സംഘം രാത്രി രണ്ട് മണിക്ക് തന്നെ എത്തിയെന്നും രണ്ടാം സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അന്വേഷണ സംഘം ആദ്യമെത്തട്ടെയന്ന് കരുതിയാണ് താൻ യാത്ര വൈകിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here