ആദ്യ കൊലപാതകശ്രമം കോഴിക്കറിയിൽ വിഷം കലര്‍ത്തി, പരാജയപ്പെട്ടപ്പോള്‍ ഐസ്‌ക്രീമില്‍; കാസര്‍കോട്ടെ 16-കാരിയുടെ കൊലക്ക് പിന്നിൽ സ്വത്ത് തട്ടാനുളള ശ്രമവും

0
217

കാസര്‍കോട്: (www.mediavisionnews.in) കാസർകോട് ബളാലിൽ പതിനാറുകാരിയെ ഐസ്ക്രീ കൊടുത്ത് കൊലപ്പെടുത്തിയ സഹോദരൻ ആൽബിൻ നേരത്തെയും കുടംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ്. കോഴിക്കറിയിൽ വിഷം കലർത്തിയായിരുന്നു ശ്രമം. എന്നാൽ വിഷത്തിന്‍റെ അളവ് കുറവായതിനാൽ ശ്രമം പാളി. പിന്നീട് വെബ് സൈറ്റുകളിൽ വിഷങ്ങളെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ച് പഠിച്ച ശേഷമാണ് എലിവിഷമുപയോഗിച്ച് കൊല നടത്തിയത്. 

വിഷം കലര്‍ത്തിയ ഐസ്ക്രീം കഴിച്ച് മരിച്ച അനിയത്തിയുടെ മരണാനന്തര ചടങ്ങിലും ആൽബിൽ പങ്കെടുത്തു. ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛനെ ആശുപത്രിയിലും സന്ദർശിച്ചു. പൊലീസിന് തന്നിൽ സംശയമുണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമവും ആൽബിൻ നടത്തിയിരുന്നു. കുടുബത്തെ മുഴുവൻ കൊലപ്പെടുത്തി സ്വത്ത് മുഴുവൻ തട്ടിയെടുക്കുക കൂടിയായിരുന്നു ആൽബിൻ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ കുടുംബത്തിലെ മറ്റ് മൂന്നുപേര്‍ക്കും ഭക്ഷ്യവിഷബാധമേറ്റെങ്കിലും ആൽബിനുമാത്രം പ്രശ്മങ്ങളൊന്നുമില്ലാതിരുന്നതുമാണ് പൊലീസിനും ഡോക്ടര്‍മാര്‍ക്കും സംശയമുണ്ടാക്കിയത്.

ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് മരിച്ച ആനിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നിലഗുരുതരമാകുകയുമായിരുന്നു. ആഗസ്റ്റ് അഞ്ചിന് ആനി ബെന്നി മരിച്ചു. പിന്നാലെ ആഗസ്റ്റ് ആറിന് അച്ഛനും പിന്നീട് അമ്മയ്ക്കും ഛര്‍ദ്ദിയും ദേഹാസ്വാസ്ത്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് മൂവരും കഴിച്ച ഐസ്ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സഹോദരന് ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് കേസിൽ നിര്‍ണായകമായത്.

കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരിൽ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ആൽബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കുട്ടിയുടെ അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ ബെന്നിയുടെ നില അതീവഗുരുതരമാണ്. രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.  ആൽബിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here