

അത് ആരെയും താഴ്ത്തിക്കെട്ടാനോ ഗാന്ധി കുടുംബത്തെ അപമാനിക്കാനോ ആയിരുന്നില്ല; പക്ഷേ മാറ്റം ആവശ്യമാണ്; കത്ത് വിവാദത്തില്‍ കപില്‍ സിബല്‍ന്യൂസ് ഡെസ്‌ക്10 min

ന്യൂസ് ഡെസ്‌ക്NATIONAL LOCK DOWN
സ്‌കൂളുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല, പൊതുപരിപാടികള്‍ക്കും അന്തര്‍സംസ്ഥാന യാത്രകള്‍ക്കും അനുമതി; അണ്‍ലോക്ക് 4 പ്രഖ്യാപിച്ച് കേന്ദ്രംSaturday, 29th August 2020, 8:09 pm
ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സെപ്തംബര്‍ 7 മുതല്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കും.
അതേസമയം സ്‌കൂളുകളും കോളേജുകളും അടുത്തമാസം 30 വരെ തുറക്കില്ല, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി 50 ശതമാനം അധ്യാപകര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താം.
9 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ സഹായം തേടാനായി പുറത്തുപോകാമെന്നും മാര്‍ഗരേഖയിലുണ്ട്.
പൊതുപരിപാടികള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ അനുമതി നല്‍കും. പരമാവധി 100 പേരെ കൂട്ടായ്മകള്‍ക്ക് അനുവദിക്കാം. തിയേറ്ററകുള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ തുറക്കില്ല.
സംസ്ഥാന-അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല.