സൗദിയില്‍ ഇനി കോവിഡ് ചികിത്സയിലുള്ളത് 55,000 പേര്‍ മാത്രം. ഇന്നും 5000 ലധികം പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 2671 പേര്‍ക്ക് മാത്രമാണ്. മലയാളികളുള്‍പ്പെടെ 42 പേര്‍ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളുടെ തുടര്‍ച്ചയായി ഇന്നും സൗദിയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ് തന്നെയാണ് രേഖപ്പെടുത്തിയത്. 59,000 ത്തിലധികം സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. ഇതിലൂടെ 2,671 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നത്തേതുള്‍പ്പെടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം (2,40,474) കവിഞ്ഞു.
ഇന്നത്തെ പരിശോധനയില്‍ 5,488 പേര്‍ക്ക് രോഗം ഭേദമായതായി കണ്ടെത്തിയത് ആശ്വാസകരമാണ്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പത്തി മൂവായിരം (1,83,048) കവിഞ്ഞു. ഖമീസ് മുഷൈത്ത്, ദമ്മാം, ഖത്തീഫ്, മഹായില്‍, അബഹ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം ഭേദമായത്. കഴിഞ്ഞ ദിവസങ്ങളുടെ തുടര്‍ച്ചായി ഇന്നും 9 പേര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്. ഇതോടെ അത്യാസന്ന നിലയിലായിരുന്ന രോഗികളുടെ എണ്ണം 2,221 വീണ്ടും കുറഞ്ഞു. ഇതുള്‍പ്പെടെ നിലവില്‍ ചികിത്സയിലുള്ളത് അമ്പത്തി അയ്യായിരത്തോളം (55,101) പേര്‍ മാത്രമാണ്. ഇന്ന് 42 പേര്‍ കൂടി മരിച്ചതോടെ, മരണ സംഖ്യ 2,325 ആയി.