തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് 623 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് രോഗികളുടെ എണ്ണം 600 കടക്കുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര് വിദേശരാജ്യങ്ങളില്‍ നിന്നും 76 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 9 ബിഎസ്ഇക്കാർക്കും രോഗം. ഇന്ന് ഒരു മരണം ഉണ്ടായി. രാജാക്കാട് സ്വദേശി വൽസമ്മ ജോയ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 196 പേർ ഇന്നു രോഗമുക്തി നേടി.
പോസിറ്റീവ് ആയവർ, ജില്ലതിരിച്ച്
∙ തിരുവനന്തപുരം 157
∙ കൊല്ലം 11
∙ ആലപ്പുഴ 20
∙ പത്തനംതിട്ട 64
∙ കോട്ടയം 25
∙ ഇടുക്കി 55
∙ എറണാകുളം 72
∙ തൃശൂർ 5
∙ മലപ്പുറം 18
∙ പാലക്കാട് 19
∙ കോഴിക്കോട് 64
∙ കണ്ണൂർ 35
∙ വയനാട് 4
∙ കാസർകോട് 74
നെഗറ്റീവ് ആയവർ, ജില്ലതിരിച്ച്
∙ തിരുവനന്തപുരം 11
∙ കൊല്ലം 8
∙ പത്തനംതിട്ട 19
∙ കോട്ടയം 13
∙ ഇടുക്കി 3
∙ എറണാകുളം 1
∙ തൃശൂർ 1
∙ മലപ്പുറം 44
∙ പാലക്കാട് 53
∙ കോഴിക്കോട് 15
∙ കണ്ണൂർ 10
∙ വയനാട് 1
∙ കാസർകോട് 17