സംസ്ഥാനത്ത് 608 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 44 പേര്‍ക്ക്‌

0
222

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ ആശങ്കയുയർത്തി കോവിഡ് അതിവേഗം വ്യാപിക്കുന്നു. ചൊവ്വാഴ്ച 608 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസമാണിത്. തിരുവനന്തപുരത്തു മാത്രം 201 രോഗികളാണുള്ളത്. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്കെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഒരാൾ മരണപ്പെട്ടു. ആലപ്പുഴ ചുനക്കരയിലുള്ള 47കാരൻ നസീർ ഉസ്മാൻ കുട്ടിയാണ് മരിച്ചത്.  ഇയാൾ സൗദി അറേബ്യയിൽ നിന്ന് വന്നതാണ്. 183 പേർക്കാണ് ചൊവ്വാഴ്ച രോഗമുക്തി.

രോഗം സ്ഥിരീകരിച്ചവർ; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 201

കൊല്ലം 23

ആലപ്പുഴ 34

പത്തനംതിട്ട 3

കോട്ടയം 25

എറണാകുളം 70

തൃശൂർ 42

പാലക്കാട് 26

മലപ്പുറം 58

കോഴിക്കോട് 58

കണ്ണൂർ 12

വയനാട് 12

കാസർകോട് 44

നെഗറ്റീവ് ആയവർ; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 15

കൊല്ലം 2

ആലപ്പുഴ 17

കോട്ടയം 5

എറണാകുളം

തൃശൂർ 9

പാലക്കാട് 49

മലപ്പുറം 9

കോഴിക്കോട് 21

കണ്ണൂർ 49

കാസർകോട് 5

രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകർ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല.

24 മണിക്കൂറിനിടെ 14,227 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,52,302 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 7745 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 79,723 സാംപിളുകള്‍ ശേഖരിച്ചതില്‍ 75,338 സാംപിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 8930 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 720 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4454 പേർ ഇപ്പോൾ ചികിത്സയിൽ. ഹോട്സ്പോട്ടുകളുടെ എണ്ണം 227 ആയി.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

ജില്ലയും ഉദ്യോഗസ്ഥരും

തിരുവനന്തപുരം – കെ.ഇമ്പാശേഖർ

കൊല്ലം –എസ്.ചിത്ര

ആലപ്പുഴ – തേജ് രോഹിത് റെഡ്ഢി

പത്തനംതിട്ട – എസ്.ചന്ദ്രശേഖർ

കോട്ടയം – രേണുരാജ്

ഇടുക്കി– വി.ആർ.പ്രേകുമാർ

എറണാകുളം – ജെറോമിക് ജോർജ്

തൃശൂർ – ജീവൻ ബാബു

പാലക്കാട്– എസ്.കാർത്തികേയൻ

മലപ്പുറം – എൻ.എസ്.കെ.ഉമേഷ്

കോഴിക്കോട് – വി.വിഘ്നേശ്വരി

കണ്ണൂർ – വി.ആർ.കെ.തേജ

വയനാട് – വീണ മാധവൻ

കാസർകോട്– അമിത് മീണ

തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാൻ നേരത്തെ ഇത്തരത്തിൽ നിയമനം നടത്തിയിരുന്നു. തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കത്തിലൂടെയാണ്. ഇവർ പൂന്തുറ, പുല്ലുവിട, പൊട്ടക്കൽ, വെങ്ങാനൂർ എന്നീ ക്ലസ്റ്ററുകളിൽ ഉള്ളതാണ്.

നാല് ആരോഗ്യ പ്രവർത്തകർക്കും എവിടെനിന്ന് രോഗബാധയുണ്ടായി എന്ന് മനസ്സിലാകാത്ത 19 പേരും ഇതിൽ ഉണ്ട്. ഈ സാഹചര്യത്തിൽ ചില് പ്രത്യേക പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും പുതിയ കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here