സംസ്ഥാനത്ത് 449 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 09 പേര്‍ക്ക്‌

0
176

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ കോവിഡ് കുതിപ്പ് തുടരുന്നു. നാനൂറിലേറെ പേർക്കു തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിച്ചു. തിങ്കളാഴ്ച 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 162 പേർ രോഗമുക്തി നേടി. ഇന്ന് 2 മരണമുണ്ടായി. കൊല്ലം ജില്ലയിലെ ത്യാഗരാജനും (74) കണ്ണൂർ ജില്ലയിലെ ഐഷയുമാണ് (64) മരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചവർ– ജില്ല തിരിച്ച്

ആലപ്പുഴ– 119

പാലക്കാട് – 19

കാസർകോട് – 09

എറണാകുളം – 15

മലപ്പുറം – 47

തിരുവനന്തപുരം – 63

പത്തനംതിട്ട – 47

തൃശൂര്‍– 9

വയനാട് –14

കണ്ണൂര്‍ – 44

ഇടുക്കി – 4

കോട്ടയം – 10

കൊല്ലം – 33

കോഴിക്കോട് – 16.

കോവിഡ് നെഗറ്റീവ് ആയവർ – ജില്ല തിരിച്ച്

പാലക്കാട് – 25

ആലപ്പുഴ– 7

കാസർകോട് – 5

എറണാകുളം – 12

മലപ്പുറം – 28

തിരുവനന്തപുരം – 3

പത്തനംതിട്ട – 2

തൃശൂര്‍– 14

വയനാട് – 16

കണ്ണൂര്‍ – 20

കോട്ടയം – 12

കൊല്ലം – 10

കോഴിക്കോട് – 8.

സമ്പർക്കത്തിലൂടെ 144 പേർക്ക് രോഗം വന്നു. രോഗം ബാധിച്ചവരിൽ 140  പേർ വിദേശത്തുനിന്ന് വന്നവരാണ്. ഇതര സംസ്ഥാനത്തുനിന്ന് വന്ന 64 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 18 കേസുകൾ റിപ്പോർട്ടു ചെയ്തു. 5 ആരോഗ്യപ്രവർത്തകർക്ക് രോഗം വന്നു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 4376 പേർ ആശുപത്രികളിലാണ്. 713 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 2,44,388 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 5407 സാംപിളിന്റെ ഫലം വരാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here