രാജസ്ഥാനില്‍ നാടകീയ ട്വിസ്റ്റ്; ഗെഹ്‌ലോതിനെ പിന്തുണയ്ക്കാന്‍ വസുന്ധര രാജെ- ആരോപണവുമായി സഖ്യകക്ഷി

0
195

സച്ചിന്‍ പൈലറ്റ് വിമതനീക്കം നടത്തിയ ഘട്ടത്തില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ രക്ഷിച്ചത് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ വസുന്ധര രാജെയാണെന്ന് ആരോപണം.

വസുന്ധര രാജെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിച്ച് ഗെഹ്‌ലോതിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടതായി ലോക്‌സഭാ എംപിയും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി നേതാവുമായ ഹനുമാന്‍ ബെനിവാള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

അടുപ്പമുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ വിളിച്ച് ഗെഹ്‌ലോട്ടിനെ പിന്തുണ നല്‍കാന്‍ വസുന്ധര രാജെ ആവശ്യപ്പെട്ടതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു.

ഗെഹ്‌ലോട്ട് സര്‍ക്കാരിനെ രക്ഷിച്ചത് വസുന്ധര രാജെയാണെന്ന് ബി.ജെ.പി സഖ്യകക്ഷി

സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളില്‍ വന്‍ പൊട്ടിത്തെറിയുണ്ടായിട്ടും സര്‍ക്കാര്‍ ഭീഷണിയിലായിട്ടും വസുന്ധര രാജെ മൗനം പുലര്‍ത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. മോ​ദി, അ​മി​ത്​​ഷാ​മാ​ർ​ക്ക്​ എ​തി​ർ​വാ​യി​ല്ലാ​ത്ത ബി.​ജെ.​പി​യി​ലെ സ്​​ഥി​തി രാ​ജ​സ്​​ഥാ​നി​ൽ ഇ​ല്ല. അ​വി​ടെ വ​സു​ന്ധ​ര​യാ​ണ്​ എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​ത്. അ​വ​രു​ടെ സ്വാ​ധീ​നം ത​ള്ളി​മാ​റ്റി, സ്വ​ന്തം ഇ​ടം ഉ​റ​പ്പി​ക്കാ​ൻ മോ​ദി​ക്കു പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്ന പോ​ലെ ബി.​ജെ.​പി​ക്ക്​ കോ​ൺ​ഗ്ര​സി​ൽ നി​ന്ന്​ കി​ട്ടു​ന്ന വ​ലി​യ മീ​നാ​ണ്​ സ​ചി​ൻ പൈ​ല​റ്റ്. പ​ക്ഷേ, കോ​ൺ​ഗ്ര​സി​ലെ പ്ര​തി​സ​ന്ധി മു​ത​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത സ്​​ഥി​തി. സ​ചി​ൻ പോ​കു​േ​മ്പാ​ൾ കോ​ൺ​ഗ്ര​സി​ന്​ വ​ലി​യ ന​ഷ്​​ട​മാ​ണ്​ സം​ഭ​വി​ക്കു​ന്ന​തെ​ങ്കി​ൽ, അ​ദ്ദേ​ഹം ബി.​ജെ.​പി​യി​ൽ എ​ത്തി​യാ​ൽ അ​വി​ടെ പോ​ര്​ തു​ട​ങ്ങും. വ​സു​ന്ധ​ര​യെ മാ​റ്റി നി​ർ​ത്തി മു​ഖ്യ​മ​ന്ത്രി​പ​ദം വാ​ഗ്​​ദാ​നം ചെ​യ്യാ​ൻ ക​ഴി​യി​ല്ല. വ​സു​ന്ധ​ര​ക്കു കീ​ഴി​ൽ ഒ​തു​ങ്ങാ​നാ​ണെ​ങ്കി​ൽ, സ​ചി​ൻ കോ​ൺ​ഗ്ര​സ്​ വി​ടു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here