യുഎഇയില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ നടപടി; കുറഞ്ഞത് ഒരു വര്‍ഷം തടവുശിക്ഷ

0
250

അബുദാബി: വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും വ്യാജസന്ദേശങ്ങളും പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍. നിയമലംഘനത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കും. 

കുറ്റക്യത്യത്തിന്റെ തീവ്രത അനുസരിച്ച് മറ്റ് നടപടിക്രമങ്ങള്‍ ഉണ്ടാകും. കൊവിഡ് മഹാമാരിയുടെ കാലത്ത് സോഷ്യല്‍ മീഡിയ വഴി നിരവധി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ആളുകളില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും സീനിയര്‍ പ്രോസിക്യൂട്ടര്‍ ഡോ ഖാലിദ് അല്‍ ജുനൈബി പറഞ്ഞു. 

സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള സ്ഥിരീകരണം ഇല്ലാതെ തന്നെ മറ്റുള്ളവര്‍ക്ക് അയയ്ക്കുകയും അതുവഴി വ്യാജസന്ദേശം പ്രചരിക്കുകയുമാണ്. നല്ല ലക്ഷ്യത്തോടെ അയയ്ക്കുന്നതാണെങ്കില്‍ പോലും ആ സന്ദേശങ്ങള്‍ ചിലപ്പോള്‍ വ്യാജമാകാം. ഓരോ വ്യക്തിയും സമൂഹത്തോട് ഉത്തരവാദിത്വമുള്ളവരാണെന്നും അതുകൊണ്ട് തന്നെ ഫോര്‍വേഡ് ചെയ്യുന്ന ഓരോ സന്ദേശത്തിന്റെയും ഉത്തരവാദിത്വം ആ വ്യക്തിക്ക് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here