മന്ത്രി നടത്തിയത് പ്രോട്ടോക്കോൾ ലംഘനം; ജലീലിന്റെ ഇടപെടലിൽ കേന്ദ്രത്തിന് അതൃപ്‌തി

0
227

ന്യൂഡൽഹി: മന്ത്രി കെ.ടി ജലീലിന്റെ ഇടപടലിൽ കേന്ദ്രസർക്കാരിന് അതൃപ്‌തി. മന്ത്രിയുടെ നടപടി അനുചിതമാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. നയതന്ത്ര പ്രോട്ടോക്കോൾ മന്ത്രി പാലിച്ചില്ലെന്നും ധനസഹായം അഭ്യർത്ഥിക്കുന്നത് പ്രട്ടോക്കോൾ ലംഘനമാണെന്നുമാണ് കേന്ദ്രസർക്കാർ അഭിപ്രായം. നയതന്ത്ര ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ സംഭാഷണം അനുചിതമാണ്. ഇക്കാര്യത്തിൽ മന്ത്രി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മന്ത്രി കെ.ടി.ജലീലിനെ പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളതായി രേഖകൾ പുറത്തുവന്നിരുന്നു. എന്നാൽ റംസാൻ റിലീഫ് ഭക്ഷ്യകിറ്റുകൾ നൽകുന്ന പതിവുണ്ടെന്നും യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള കിറ്റുവിതരണം എല്ലാ വർഷവും നടക്കുന്നുണ്ടെന്നും അതിനുവേണ്ടിയാണ് സ്വപ്ന ബന്ധപ്പെട്ടതെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.

ലോക്ക്‌ഡൗൺ സമയമായതിനാൽ കിറ്റുവിതരണം നീണ്ടു. ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ വിളിക്കാനാണ് യു.എ.ഇ കോൺസൽ ജനറൽ എനിക്ക് നിർദേശം നൽകിയത്. യു.എ.ഇ കോൺസൽ ജനറൽ പറഞ്ഞതനുസരിച്ച് മാത്രമാണ് സ്വപ്‌നയെ വിളിച്ചിട്ടുള്ളത്. ഔദ്യോഗികമായ കാര്യങ്ങൾക്കുവേണ്ടി മാത്രമാണിത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കയ്യിലുണ്ടെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം. കെ.ടി.ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിത്തിയിരുന്നു. സ്വപ്‌ന സുരേഷിനെ വിളിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here