മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകൾക്ക് 50 ലക്ഷം രൂപ അനുവദിച്ചു: എം.സി ഖമറുദ്ധീൻ

0
195

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകൾക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രുപയുടെ ഭരണാനുമതി ലഭിച്ചതായി മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീൻ അറിയിച്ചു.

മഞ്ചേശ്വരം പഞ്ചായത്തിലെ എൻ.എച്ച് – ദേവിപുര (4.50 ലക്ഷം), കാജൂർ ട്രാൻസ്ഫോർമർ – അംഗൻവാടി റോഡ് ( 4 ലക്ഷം), വോർക്കാടി പഞ്ചായത്തിലെ കുണ്ടാപ്പു – പാലത്തടി റോഡ് (4.50 ലക്ഷം), മീഞ്ച പഞ്ചായത്തിലെ നെക്കരക്കാട് – ചിഗ്ർപദെ റോഡ് (4.50 ലക്ഷം), മംഗൽപാടി പഞ്ചായത്തിലെ അടക്ക ഗാന്ധി നഗർ റോഡ് (4.50 ലക്ഷം), ജി.എച്ച്.എസ്.എസ് കുക്കാർ സ്കൂൾ പിറക് വശം റോഡ് (4.60 ലക്ഷം), പൈവളിഗെ പഞ്ചായത്തിലെ മുളിഗദ്ധെ – കബരിമാർ റോഡ് (4.50 ലക്ഷം), കയാർ കട്ടെ -മദനെ കോടി റോഡ് (4.50 ലക്ഷം), പുത്തിഗെ പഞ്ചായത്തിലെ കണ്ണൂർ കുന്നിൽ – കുർക്കച്ചാൽ റോഡ് (4.50 ലക്ഷം), ബാളിഗെ – നേരിയ റോഡ് (4.50 ലക്ഷം), എൺമകജെ പഞ്ചായത്തിലെ കുദുവ – ഉക്കിനടുക്ക റോഡ് ( 4.90 ലക്ഷം) എന്നീ റോഡുകൾക്കാണ് ഫണ്ടനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here