കാസർകോട്: (www.mediavisionnews.in) മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരേ കോവിഡ് നിയമലംഘനത്തിന് കേസെടുത്തു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്‌റഫ്, ഗോൾഡൻ റഹ്‌മാൻ എന്നിവരടക്കം കണ്ടാലറിയാവുന്ന നാല്പതോളം പേർക്കെതിരേയാണ് കേസ്.
മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയുമായ ബി.എം. മുസ്തഫയ്ക്കെതിരേ പരാതി നൽകിയ മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.